ഇസ്ലാമാബാദ്-പാക്കിസ്ഥാനിലേക്ക് യു.എ.ഇയില്‍ നിന്ന് വിമാന മാര്‍ഗം തിരികെ കൊണ്ടു വന്ന
പ്രവാസികളില്‍ കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തി. പാക് പത്രമായ ഡോണുള്പ്പെടെയുള്ള മാധ്യമങ്ങളാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 28ന് അബുദാബിയില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് ഇത്തിഹാദ് വിമാനത്തില്‍ എത്തിച്ച 209 പാക് പൗരന്മാരില് 105 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ റാവല്‍പിണ്ടി ആശുപത്രിയില്‍ ക്വാറന്റൈനിലേക്ക് മാറ്റി. ടെസ്റ്റ് നെഗറ്റീവായ 79 പേരെ വീടുകളില്‍ ഐസലേഷനുലുമാക്കി. 22 പ്രത്യേക വിമാനങ്ങളിലാണ് പാക്കിസ്ഥാന് പൗരന്മാരെ തിരികെ എത്തിച്ചത്. പാക്കിസ്ഥാനില്‍ ഇതേവരെ 21,501 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 486 മരണം റിപ്പോര്‍ട്ട് ചെയ്തു.






