പ്രവാസികളൊരു മുസീബത്ത്.. പ്രതികരിച്ച് പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്- പൊതുമേഖല ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത കോര്‍പ്പറേറ്റുകള്‍ക്ക് 70000 കോടിയോളം തുക എഴുതി തള്ളിയകേന്ദ്രസര്‍ക്കാരിന്റെ പ്രതിബദ്ധത ആരോടാണ് എന്ന് നാട് തിരിച്ചറിയണമെന്ന് ഡിഐഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി എ മുഹമ്മദ് റിയാസ്.
പ്രവാസികളുടെ മടക്കയാത്രക്ക് വിമാന ടിക്കറ്റ് ചാര്‍ജ് പ്രവാസികള്‍ തന്നെ നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് കടുത്ത വിമര്‍ശനവുമായി പി എ മുഹമ്മദ് റിയാസ് രംഗത്തെത്തിയത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് പി എ മുഹമ്മദ് റിയാസ് കേന്ദ്രത്തിനെതിരെ പ്രതികരിച്ചത്. 

പിഎ മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന് 

വിജയ്മല്യമാരോട് മുഹബത്ത്..
പ്രവാസികളൊരു മുസീബത്ത്..'

കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തുകള്‍- 
വിവിധ രാജ്യങ്ങളിലുള്ള പ്രവാസികളെ മെയ് 7 മുതല്‍ ഇന്ത്യയിലെത്തിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണ് ഇന്നത്തെ ചൂടേറിയ ചര്‍ച്ച. പ്രവാസികളെ മടക്കി കൊണ്ടുവരുമ്പോള്‍ വിമാന ടിക്കറ്റ് ചാര്‍ജ് പ്രവാസികള്‍ തന്നെ നല്‍കണമെന്നകേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ കടുത്ത പ്രതിഷേധം ഇപ്പോള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം എത്തിച്ചേരുന്നത് ഇന്ത്യയിലാണ്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 2017 ല്‍ 4,47,850 കോടി രൂപയാണ് ഇത്തരത്തില്‍ ഇന്ത്യയില്‍ എത്തിയത്.
 

Latest News