സൗദിയിൽ സമ്മൂസ നിർമാണ കേന്ദ്രം നടത്തിയ വിദേശികൾ കുടുങ്ങി

ആരിദയിൽ നഗരസഭാധികൃതർ കണ്ടെത്തിയ അനധികൃത സമ്മൂസ റോൾ നിർമാണ കേന്ദ്രം 

ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട ആരിദയിൽ അനധികൃത സമ്മൂസ റോൾ നിർമാണ കേന്ദ്രം നടത്തിയ വിദേശികൾ കുടുങ്ങി. അനധികൃത സ്ഥാപനത്തിൽ ആരിദ ബലദിയ അധികൃതർ നടത്തിയ റെയ്ഡിനിടെ ഒന്നര ടൺ സമ്മൂസ റോളുകളും സമ്മൂസ റോൾ നിർമാണത്തിന് തയാറാക്കിയ മാവും പിടിച്ചെടുത്ത് നശിപ്പിച്ചു. യാതൊരുവിധ ആരോഗ്യ വ്യവസ്ഥകളും പാലിക്കാതെയാണ് ഇവിടെ സമ്മൂസ റോളുകൾ നിർമിച്ചിരുന്നത്. 
ഫാക്ടറിയുടെ പേര് മുദ്രണം ചെയ്ത നൂറുകണക്കിന് കാർഡുകളും ഉപയോഗ തീയതി രേഖപ്പെടുത്തുന്നതിനുള്ള ഉപകരണവും അനധികൃത സ്ഥാപനത്തിൽ കണ്ടെത്തി. നിയമ ലംഘകർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ആരിദ ബലദിയ അറിയിച്ചു.

 

Latest News