നാട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല; സൗദിയിൽ വിദേശി ജീവനൊടുക്കി

മക്ക - മക്ക അൽഹിജ്‌റ ഡിസ്ട്രിക്ടിൽ പാക്കിസ്ഥാനി ഡ്രൈവർ ആത്മഹത്യ ചെയ്തു. നാട്ടിലേക്ക് പോകാൻ കഴിയാത്തതിനെ തുടർന്നുള്ള മാനസിക സംഘർഷവും മനോവിഷമവും മൂലമാണ് പാക്കിസ്ഥാനി ജീവനൊടുക്കിയത്. നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി പാക്കിസ്ഥാനി കാത്തിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കൊറോണ പ്രതിസന്ധി പ്രത്യക്ഷപ്പെട്ട് വിമാന സർവീസുകൾ നിർത്തിവെക്കുകയും രാജ്യങ്ങൾ അതിർത്തികൾ അടക്കുകയും ചെയ്തത്. ഇതുമൂലം യാത്ര അനിശ്ചിതമായി നീളുകയായിരുന്നു.


സ്വന്തം താമസ സ്ഥലത്തിനു സമീപം നിർത്തിയിട്ട പബ്ലിക് ട്രാൻസ്‌പോർട്ടേഷൻ കമ്പനിക്കു കീഴിലെ ബസിലേക്ക് ചാരിവെച്ച മരത്തിന്റെ ഏണിയിലാണ് പാക്കിസ്ഥാനി തൂങ്ങിമരിച്ചത്. പട്രോൾ പോലീസും കുറ്റാന്വേഷണ വകുപ്പും ഫോറൻസിക് ഡിപ്പാർട്ട്‌മെന്റും അസീസിയ പോലീസും മറ്റു ബന്ധപ്പെട്ട വകുപ്പുകളും ചേർന്ന് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം അൽനൂർ സ്‌പെഷ്യലിസ്റ്റ് ആശുപത്രി മോർച്ചറിയിലേക്ക് നീക്കി. 

Latest News