Sorry, you need to enable JavaScript to visit this website.

ഹോട്ട് സ്‌പോട്ടല്ലാത്ത പ്രദേശങ്ങളിൽ  എല്ലാ ദിവസവും നടത്താവുന്ന പ്രവർത്തനങ്ങൾ

കാസർകോട് - കൊറോണ ഹോട്ട് സ്‌പോട്ടല്ലാത്ത പ്രദേശങ്ങളിൽ എല്ലാ ദിവസവുംനടത്താവുന്നപ്രവർത്തനങ്ങൾ സർക്കാർ നിശ്ചയിച്ചു.

  • കൃഷിയും കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, -സർക്കാർ മേഖലയിലെ അന്തിമ ഘട്ടത്തിലെത്തിയ നിർമാണ പ്രവർത്തനങ്ങൾ. (പുതിയ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പാടില്ല)
  • ജലസേചന വകുപ്പിനും വാട്ടർ അതോറിറ്റിക്കും കീഴിൽനിർമാണത്തിലുളളതുംസമയബന്ധിതമായി പൂർത്തീകരിക്കേണ്ടതുമായ പ്രവൃത്തികൾ
  •  പൊതു ആസ്തികളുടെ നിർമാണത്തിനും പുനർനിർമാണത്തിനും മാത്രമായുള്ള തൊഴിലുറപ്പ് പ്രവൃത്തികൾ (അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകളായി മാത്രം നടത്തേണ്ടതും എല്ലാ മാനദണ്ഡങ്ങളും പാലിക്കണം)
  •  അന്തിമ ഘട്ടത്തിലെത്തി നിൽക്കുന്ന സ്വകാര്യ ഭവനങ്ങളുടെനിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതുള്ള പ്രവർത്തനം. ഇതുമായി ബന്ധപ്പെട്ട മരപ്പണികൾ വീട് നിർമാണ സ്ഥലത്ത് അനുവദിക്കുന്നതാണ്. ഫർണിച്ചർ യൂനിറ്റുകൾ പ്രവർത്തിപ്പിക്കാൻ പാടില്ല. 
  • മരമില്ലുകൾ, പ്ലൈവുഡ് സ്ഥാപനങ്ങൾ, അലുമിനിയം ഫാബ്രിക്കേഷൻ, എൻജിനീയറിംഗ് വർക്‌സ (വെൽഡിംഗ്) എന്നിവ അനുവദനീയമായ എണ്ണം തൊഴിലാളികളെ ഉപയോഗിച്ച് കോവിഡ് സുരക്ഷാ നിബന്ധനകൾ പാലിച്ച് പ്രവർത്തിക്കാവുന്നതാണ്. -മത്സ്യബന്ധനം, മാലിന്യ സംസ്‌കരണം, അക്ഷയ സെന്ററുകൾ (എ.സി പ്രവർത്തിപ്പിക്കാൻ പാടില്ല. ഒരു സമയം ഒരാൾ മാത്രമേ അകത്ത് പ്രവേശിക്കാവൂ). 
  • അംഗീകൃത ക്വാറികളും ക്രഷറുകളും. ഹോട്ട് സ്‌പോട്ടുകളല്ലാത്തതദ്ദേക ഭരണസ്ഥാപന പരിധികളിൽ പാകം ചെയ്ത ആഹാര സാധനങ്ങൾ അതത് പഞ്ചായത്ത്/മുനിസിപ്പാലിറ്റിക്കകത്തു മാത്രം എല്ലാ നിബന്ധനകളും പാലിച്ച് ഹോം ഡെലിവറി അനുവദിക്കും. 
  •  സർക്കാർ നിബന്ധനകൾക്ക് വിധേയമായി വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ പരമാവധി20 പേർ മാത്രം പങ്കെടുത്ത് നടത്താവുന്നതും പൊതുസ്ഥലങ്ങൾ (ആരാധനാലയങ്ങൾ) ഒഴിവാക്കിചടങ്ങുകൾ നടത്തേണ്ടതുമാണ്. എല്ലാ പ്രവൃത്തികളും സർക്കാർ നിഷ്‌കർഷിച്ച നിബന്ധനകൾക്ക് വിധേയമായി മാത്രമേ അനുവദിക്കൂ.

ഹോട്ട് സ്‌പോട്ടുകളിൽ ഇളവുകളില്ല

ഹോട്ട് സ്‌പോട്ട് മേഖലകളിൽ യാതൊരു ഇളവുകളും അനുവദിക്കില്ലെന്നും നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും സർക്കാർ അറിയിച്ചു. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ആയതിനാൽ എവിടെയും കടകൾ, മറ്റു സ്ഥാപനങ്ങൾ, വാഹനങ്ങൾ ഒന്നും അനുവദിക്കില്ല. അനുമതി നൽകിയിട്ടുള്ള എല്ലാ കാര്യങ്ങളും രാവിലെ ഏഴ്മുതൽ വൈകിട്ട് അഞ്ച് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ഈ സ്ഥാപനങ്ങളുടെ ഉടമകൾ, സഹായികൾ എന്നിവർ നിർബന്ധമായും ഐ.ഡി കാർഡുകൾ കൈവശം കരുതേണ്ടതും പോലീസ് ആവശ്യപ്പെടുമ്പോൾ പരിശോധനക്ക് വിധേയമാക്കേണ്ടതുമാണ്. അനുമതിയുള്ളപ്രവർത്തനങ്ങൾക്കായി പ്രത്യേക പാസുകൾ ആവശ്യമില്ല. ഇത്തരം സ്ഥാപനങ്ങളുടെ സേവനം ആവശ്യമുള്ള വ്യക്തികൾ ആയതിന്റെ സത്യവാങ്മൂലം കൈയിൽ കരുതി മാത്രം പോവേണ്ടതും പോലീസ് ആവശ്യപ്പെടുന്ന മുറക്ക് പരിശോധനക്ക്വിധേയമാക്കേണ്ടതുമാണ്.


 

Latest News