തലപ്പാടി വഴി 771 മലയാളികള്‍ അതിര്‍ത്തി കടന്നെത്തി

കാസര്‍കോട്- തലപ്പാടി അതിര്‍ത്തി വഴി രണ്ടുദിവസങ്ങളിലായി 771 പേര്‍ ചെക്ക്‌പോസ്റ്റ് കടന്ന് കേരളത്തിലെത്തി. 578 പേരാണ് ഇന്ന്  മാത്രം കേരളത്തിലെത്തിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നതിനായി ഇതുവരെ
781 പാസ് അനുവദിച്ചു. 1352 അപേക്ഷകള്‍ ആണ് നോര്‍ക്ക വഴി ലഭിച്ചത്. 68 വാഹനങ്ങളില്‍ ആണ് മലയാളികള്‍ തലപ്പാടി അതിര്‍ത്തിയില്‍ എത്തിയത്. 60 വയസിനു മുകളില്‍ പ്രായമുള്ള ആറു പേരും അഞ്ചു കുട്ടികളും കേരളത്തില്‍ എത്തിയ സംഘത്തിലുണ്ട്. ഇവരുടെ പാസ് രജിസ്റ്റര്‍ ചെയ്തു വൈദ്യ പരിശോധന നടത്തിയ ശേഷമാണ് ഇവരെ എല്ലാം നാട്ടിലേക്ക് വിട്ടത്.
അതേസമയം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മഞ്ചേശ്വരം ചെക്ക്‌പോസ്റ്റ് വഴി കാസര്‍കോട് ജില്ലയിലെത്തുന്ന കേരളീയര്‍ ക്വാറന്റയിനില്‍ പ്രവേശിക്കുന്നതിന് വീടുകളില്‍ നേരിട്ട് എത്തുന്നുവെന്ന് ഉറപ്പു വരുത്താന്‍ പോലീസ് പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി.എസ് സാബു അറിയിച്ചു. ഇതിനായി പത്തു വാഹനങ്ങള്‍ക്ക് ഒരു പോലീസ് എസ് കോര്‍ട്ട് വാഹനം ഏര്‍പ്പെടുത്തും. കോവിഡ് 19 രോഗവ്യാപനം തടയുന്നതിനാണ് ഈ നടപടി. കാസര്‍കോട്ട് ജില്ലക്കാരുടെ വാഹനങ്ങള്‍ ജില്ലയില്‍ പ്രത്യേകം നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News