Sorry, you need to enable JavaScript to visit this website.

ഇതര സംസ്ഥാന പ്രവാസികള്‍ക്ക് നോര്‍ക്ക രജിസ്‌ട്രേഷന്‍ ഇനിവേണ്ട പകരം, കോവിഡ് ജാഗ്രതാ പോര്‍ട്ടല്‍

തിരുവനന്തപുരം- ഇതര സംസ്ഥാന പ്രവാസികളുടെ മടക്കയാത്രാനുമതി പാസുകള്‍  കോവിഡ്  ജാഗ്രതാ പോര്‍ട്ടലിലൂടെ മാത്രമായിരിക്കും അനുവദിക്കുക. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുറക്കുകയും യാത്ര അനുവദിച്ചു തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ നോര്‍ക്കയില്‍ ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. നോര്‍ക്കയില്‍ മടക്കയാത്രാ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഡിജിറ്റല്‍ പാസിനായി  www.covid19jagratha.kerala.nic.in ല്‍ അപേക്ഷിക്കാം.
നോര്‍ക്ക രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് പോര്‍ട്ടലിലെ പബ്ലിക് സര്‍വീസ്  ഓപ്ഷനില്‍ ഡൊമസ്റ്റിക് റിട്ടേണീസ് പാസിനായും അല്ലാത്തവര്‍ക്ക് എമര്‍ജന്‍സി ട്രാവല്‍ പാസിനായും അപേക്ഷിക്കാം. ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍രാണ് പാസ് അനുവദിക്കുക.
മൊബെല്‍ നമ്പര്‍, വാഹന നമ്പര്‍, സംസ്ഥാനത്തേക്ക് കടക്കുന്ന ചെക്ക് പോസ്റ്റ്, അവിടെ എത്തിച്ചേരുന്ന സമയം തുടങ്ങിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. ഓരേ വാഹനത്തില്‍ യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളെയോ അല്ലാത്തവരേയോ ഉള്‍പ്പെടുത്തി  ഗ്രൂപ്പ്് തയാറാക്കി  ഗ്രൂപ്പിന്റെ വിവരങ്ങളും നല്‍കണം. വിവിധ ജില്ലകളില്‍ എത്തേണ്ടവര്‍ ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലാ തല ഗ്രൂപ്പുകള്‍ ഉണ്ടാക്കി ഓരോ ഗ്രൂപ്പിനും വാഹന നമ്പര്‍ നല്‍കേണ്ടതാണ്.

 

Latest News