ജിദ്ദ കോണ്‍സുലേറ്റില്‍ തിരക്കേറി; സേവനങ്ങള്‍ വീണ്ടും നിര്‍ത്തി

ജിദ്ദ- കോണ്‍സുലേറ്റില്‍ ഭാഗികമായി ആരംഭിച്ചിരുന്ന കോണ്‍സുലര്‍ സേവനങ്ങള്‍ വന്‍തിരക്കുണ്ടായതിനെ തുടര്‍ന്ന് വീണ്ടും നിര്‍ത്തി. മുന്‍കൂട്ടി സമയം ലഭിച്ചവര്‍ മാത്രമേ വരാന്‍ പാടുള്ളൂവന്ന് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും അതൊന്നും പാലിക്കാതെ വിവിധ ആവശ്യങ്ങള്‍ക്കായി ആളുകള്‍ കൂട്ടത്തോടെ എത്തുകയായിരുന്നു.
കോണ്‍സുലേറ്റില്‍ സേവനങ്ങള്‍ തുടരാനുള്ള നിര്‍ദേശം സൗദി അധികൃതര്‍ സമ്മതിച്ചിട്ടില്ലെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കോണ്‍സുലര്‍ സേവനങ്ങള്‍ ഉണ്ടായിരിക്കില്ലെന്നും കോണ്‍സുലേറ്റ് ജനറല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചാല്‍ യാത്രക്കാവശ്യമായ രേഖകള്‍ നല്‍കുമെന്ന് ഉറപ്പു നല്‍കുന്നതായും അറിയിപ്പില്‍ പറയുന്നു.

 

Latest News