തിരുവനന്തപുരം- വ്യാഴം മുതൽ നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളെ വീടുകളിൽ എത്തിക്കാൻ കെ.എസ്.ആർ.ടി.സി. സൗജന്യ സർവ്വീസ് നടത്തും.
എയർപോർട്ടിൽ നടത്തുന്ന കോവിഡ് പരിശോധനയ്ക്ക് ശേഷം രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ വീടുകളിൽ ഒരുക്കിയിട്ടുള്ള ക്വാറന്റൈൻ സൗകര്യങ്ങളിലേക്ക് മാറ്റും. വീടുകളിൽ ക്വാറന്റൈൻ സൗകര്യം ഒരുക്കാൻ സാധിക്കാത്തവരെ സർക്കാർ നിയന്ത്രണത്തിലുള്ള സെന്ററുകളിലേക്ക് മാറ്റാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
കോവിഡ് പരിശോധനയ്ക്ക് ശേഷം ഇവരെ വീടുകളിലേക്കോ ക്വാറന്റൈൻ സെന്ററുകളിലേക്കോ എത്തിക്കുന്നതിന് വേണ്ടിയുള്ള സൗകര്യമാണ് കെ.എസ്.ആർ.ടി.സി. ഒരുക്കുന്നത്. ലഗേജുകൾ അടക്കം കൊണ്ടുപോകാൻ കഴിയുന്ന തരത്തിലുള്ള ബസുകളായിരിക്കും ഇതിനായി ഏർപ്പെടുത്തുക.
ഇങ്ങനെ ഓടുന്ന കെ.എസ്.ആർ.ടി.സി. ബസുകൾക്ക് വേണ്ടുന്ന ഡീസലിന്റെ ചെലവ് ജില്ലാ കലക്ടർമാർ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നൽകും.






