സാലറി ഓര്‍ഡിനന്‍സ് നിയമാനുസൃതം; സ്‌റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

കൊച്ചി- സാലറി ഓർഡിനൻസ് നിയമാനുസൃതമെന്ന് ​ഹൈക്കോടതി. ഓർഡിനൻസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ​ഹൈക്കോടതി പ്രത്യേക സാഹചര്യത്തിൽ ഇത്തരം നടപടികൾ വേണ്ടിവന്നേക്കുമെന്ന് വ്യക്തമാക്കി. ഓർഡിനൻസ് നിയമസാധുതയില്ലെന്ന് കാണിച്ച് വിവിധ സര്‍ക്കാരേതര സംഘടനകളാണ് കോടതിയെ സമീപിച്ചത്.

മാസത്തില്‍ ആറ് ദിവസം വീതം ആറ് മാസത്തേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. നേരത്തേ കോടതി ശമ്പളം തടഞ്ഞുവയ്ക്കുന്നതിനെതിരെ രംഗത്തുവന്ന സാഹചര്യത്തിലാണ് മന്ത്രിസഭ ഓര്‍ഡിനന്‍സ് പാസാക്കിയത്. 

കേട്ടുകേള്‍വി പോലുമില്ലാത്ത സാഹചര്യത്തിലൂടെയാണ് സംസ്ഥാനം നിലവില്‍ കടന്നുപോകുന്നത് എന്ന് നിരീക്ഷിച്ച കോടതി ഓര്‍ഡിനന്‍സിറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട് വ്യക്തമാക്കി. ശമ്പളം പിടിച്ചുവയ്ക്കുകയല്ല, നീട്ടിവെക്കുകയാണ് ചെയ്യുന്നതെന്നും നിശ്ചിത സമയത്തിന് ശേഷം തുക തിരികെ നല്‍കുമെന്നും കോടതി പറഞ്ഞു.
 

Latest News