Sorry, you need to enable JavaScript to visit this website.

കശ്മീരിന്റെ ജീവിത ചിത്രങ്ങള്‍; ഇന്ത്യൻ മാധ്യമപ്രവർത്തകർക്ക് പുലിറ്റ്സർ പുരസ്കാരം

ശ്രീനഗര്‍- കോവിഡ് ലോക്ക്ഡൗണിന് മുമ്പേ മാസങ്ങളോളം കേന്ദ്രസര്‍ക്കാരിന്റെ കടുത്ത നിയന്ത്രണങ്ങളും നിരോധനാജ്ഞയും മൂലം വലഞ്ഞ കശ്മീരിലെ ജീവിതം പകര്‍ത്തിയതിന് പുലിറ്റ്‌സര്‍ പ്രൈസിനര്‍ഹരായി ഇന്ത്യയിലെ ന്യൂസ് ഏജന്‍സി ഫോട്ടോഗ്രാഫര്‍മാര്‍. അസോസിയേറ്റ് പ്രസിലെ ഫോട്ടോഗ്രാഫര്‍മാരായ ദര്‍ യാസിന്‍, മുക്താര്‍ ഖാന്‍, ചന്നി ആനന്ദ് എന്നീ ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് മാധ്യമപ്രവര്‍ത്തനത്തിലെ പരമോന്നത ബഹുമതിയായ പുലിറ്റ്‌സര്‍ പ്രൈസ് ലഭിച്ചത്.

ദര്‍ യാസിനും മുക്തര്‍ ഖാനും ശ്രീനഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമ ഫോട്ടോഗ്രാഫര്‍മാരാണ്.  ചന്നി ആനന്ദ് ജമ്മു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തിലാണ് മൂവര്‍ക്കും സമ്മാനം ലഭിച്ചത്. ‘ജീവിതത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍’ പകര്‍ത്തിയതിനാണ് കശ്മീരി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പുരസ്‌കാരം നല്‍കിയതെന്ന് പുലിറ്റ്‌സര്‍ വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  പുലിറ്റ്‌സര്‍ ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ ഡാന കാനഡി  യുട്യൂബ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് പുരസ്‌കാര വിജയികളെ പ്രഖ്യാപിച്ചത്.
 

Latest News