ന്യൂദല്‍ഹി- നിയമമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദല്‍ഹി ശാസ്ത്രി ഭവന് ഭാഗികമായി അടച്ചു. മാനവ വിഭവശേഷി മന്ത്രാലയമടക്കം നിരവധി വകുപ്പുകളുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് ശാസ്ത്രി ഭവൻ.
ശാസ്ത്രി ഭവനിലെ നാലാം നിലയിൽ പ്രവർത്തിച്ചിരുന്ന ജീവനക്കാരനാണ് കോവിഡ് ബാധ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ സമ്പർക്കപട്ടിക തയാറാക്കി കോണ്ടാക്റ്റ് ട്രേസിംഗിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. നാലാം നില പൂർണമായും അടച്ച് അണുവിമുക്തമാക്കാന്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ജീവനക്കാർക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വ്യോമയാന മന്ത്രാലയം പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി ഭവൻ നേരത്തേ സീൽ ചെയ്തിരുന്നു.






