മിഷിഗൺ- മാസ്‌ക് ധരിക്കാതെ ഷോപ്പിലേക്ക് കടക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നു. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് സ്ത്രീയെയും അവരുടെ ഭർത്താവിനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മകളെ ഷോപ്പിന് അകത്തേക്ക് കടത്തിവിടാത്തതാണ് പ്രകോപനം. സെക്യൂരിറ്റി ഗാർഡിന്റെ തലയുടെ പിറകിലാണ് വെടിയേറ്റത്. കാൽവിൻ മുനേർലിൻ എന്ന 43 കാരനാണ് വെടിയേറ്റത്. അമേരിക്കയിൽ കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണ് മിഷിഗൺ. 45 കാരിയായ ഷൽമേൽ തിയോഗെയാണ് വെടിയുതിർത്തത്. ഏറെനേരമുണ്ടായ വാക്കേറ്റത്തിന് ഒടുവിലാണ് വെടിയുതിർത്തത്. ഈ മേഖലയിൽ മാസ്‌ക് നിർബന്ധമാക്കി നേരത്തെ സർക്കാർ ഉത്തരവിട്ടിരുന്നു.