ലോക്ഡൗൺ പിൻവലിച്ചാൽ എന്തു ചെയ്യണം; മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ

ന്യൂദൽഹി- കോവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ഡൗൺ പിൻവലിക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കുന്നു. അടുത്ത രണ്ടു മാസത്തേക്ക് സ്വീകരിക്കേണ്ട പദ്ധതികളാണ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് റോഡ് മാപ്പ് സമർപ്പിക്കാൻ മുഴുവൻ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ നേരിട്ട് കാണാനും മന്ത്രിമാർക്ക് നിർദ്ദേശമുണ്ട്. ലോക്ഡൗൺ അനന്തമായി നീട്ടുന്നതിന് എതിരെ വിവിധ കോണുകളിൽനിന്ന് വിമർശനം ഉയർന്ന സഹചര്യത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. കോവിഡ് മൂലം ദുരിതത്തിലായ പാവങ്ങളെ സഹായിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും അത് പൂർണമായും പ്രാവർത്തികമാക്കാനായിട്ടില്ല. ധനകാര്യമന്ത്രിയെ അധ്യക്ഷയായിക്കിയാണ് ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചത്.
 

Latest News