കോവിഡ്: മക്കയിൽ മലയാളി മരിച്ചു

മക്ക- കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി ഒട്ടുപാറ മുഹമ്മദ് റഫീഖ് (46) ആണ് മരിച്ചത്. രണ്ടാഴ്ചയായി കിംഗ് ഫൈസൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതോടെ മക്കയിലെ അജ് യാദ് എമൻജൻസി ആശുപത്രിയിലേക്ക് മാറ്റിയതായിരുന്നു. മൈമൂന ഹംസ ദമ്പതികളുടെ മകനാണ്. ശബ്‌നയാണ് ഭാര്യ. ഇതോടെ സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം എട്ടായി.

Latest News