സൗദിയിൽ മുൻകരുതലുകൾ ലംഘിച്ചതിന് എട്ടുപേർ പിടിയിൽ

റിയാദ് - കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ ലംഘിച്ചതിന് റിയാദിൽ നിന്നും അൽഖസീമിൽ നിന്നും സുരക്ഷാ വകുപ്പുകൾ എട്ടു പേരെ അറസ്റ്റ് ചെയ്തു. ആരോഗ്യ വകുപ്പുകൾ നിർദേശിച്ച സാമൂഹിക അകലം പാലിക്കാതിരിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത രണ്ടു പേരെ റിയാദ് പ്രവിശ്യയിൽ പെട്ട മുസാഹ്മിയയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 
കർഫ്യൂ പെർമിറ്റ് ദുരുപയോഗിച്ച് മൂന്നു വിദേശികളെ വാഹനത്തിൽ ചെക്ക് പോയന്റിലൂടെ കടത്താൻ ശ്രമിച്ച വിദേശി അൽഖസീമിലും പിടിയിലായി. അൽഖസീമിൽ വീടുകളും ഇസ്തിറാഹകളും കേന്ദ്രീകരിച്ച് ബാർബർ ജോലി ചെയ്ത രണ്ടു വിദേശികളും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. നിയമ നടപടികൾക്ക് ഇവരെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 


 

Latest News