മുത്തങ്ങ വഴി 127 പേര്‍ കേരളത്തിലെത്തി

കല്‍പറ്റ-ലോക്ഡൗണിനെത്തുടര്‍ന്നു ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയതില്‍ 127 പേര്‍ ഇന്നലെ മുത്തങ്ങ ചെക്‌പോസ്റ്റിലുടെ കേരളത്തിലെത്തി. ഇതില്‍ 21 പേര്‍ എമര്‍ജന്‍സി പാസ് ഉപയോഗിച്ചു എത്തിയതാണ്. നോര്‍ക്ക റൂട്ട്സ് വഴിയും കോവിഡ്-19 ജാഗ്രത ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അനുമതി ലഭ്യമാകുന്ന മുറയ്ക്ക് മുത്തങ്ങയിലൂടെ പ്രവേശനം. മണിക്കൂറില്‍ 50 പേരെയാണ് പരിശോധനകള്‍ക്ക് ശേഷം കടത്തിവിടുന്നത്. 100 വീതം ആളുകളെ പോലീസ് അകമ്പടിയോടെയാണ് സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കുള്ള പോകാന്‍ അനുവദിക്കുന്നത്. ചെക്പോസ്റ്റില്‍ ഒരുക്കിയ മിനി ആരോഗ്യ കേന്ദ്രത്തില്‍ സാമൂഹിക അകലം പാലിച്ചാണ് ആളുകളുടെ രേഖകളും ആരോഗ്യവും പരിശോധിക്കുന്നത്.

 

Latest News