ആഗ്ര- നടുവേദനയുള്ള സ്ത്രീ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 500 രൂപ ബാങ്കില്‍നിന്ന് പിന്‍വലിക്കാന്‍ 30 കി.മീ നടന്ന ശേഷം വെറും കയ്യോടെ മടങ്ങി.
ബാങ്ക് അക്കൗണ്ട് ജന്‍ധാന്‍ പദ്ധതിക്ക് കീഴിലല്ലാത്തതിനാലാണ് 50 കാരിയായ ഇവര്‍ക്ക് ആഗ്രയില്‍നിന്ന് ഫിറോസാബാദ് വരെ നടന്ന ശേഷം 500 രൂപ പിന്‍വലിക്കാനാകാതെ തിരികെ പോരേണ്ടിവന്നത്. ഇവരുടെ അക്കൗണ്ട് സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ടായിരുന്നു.
ഹര്‍വീര്‍ എന്നയാളുടെ ഭാര്യ രാധാ ദേവിക്കുണ്ടായ അനുഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഫിറോസാബാദ് ജില്ലയിലെ ഹിമ്മത്പൂരാണ് രാധാദേവിയുടെ ജന്മസ്ഥലമെങ്കിലും ജോലിക്കായി 20 വര്‍ഷം മുമ്പ് ആഗ്രയിലേക്ക് കുടിയേറിയതായിരുന്നു.






