ലോക്ഡൗൺ ലംഘനം: മന്ത്രി കടകംപള്ളിക്കെതിരെ ഹൈക്കോടതിയിൽ ഹരജി

തിരുവനന്തപുരം-ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. ഏപ്രിൽ 27ന് പോത്തൻകോട് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ച് മന്ത്രി പങ്കെടുത്തുവെന്ന് ഹരജിയിൽ ആരോപിക്കുന്നു. തിരുവനന്തപുരം സ്വദേശിയും അഭിഭാഷകനുമായ എം മുനീറാണ് ഹൈക്കോടതിയെ സമീപിച്ചത്.

ലോക് ഡൗൺ ലംഘിച്ചതിന് മന്ത്രിക്കെതിരെ പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്ന് ഹരജിയില്‍ ആരോപിക്കുന്നു. മന്ത്രി ലോക് ഡൗൺ മാർഗനിർദേശങ്ങള്‍ ലംഘിച്ചുവെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പരാതി നൽകിയിട്ടും കേസെടുക്കുന്നില്ലെന്നും പ്രതിപക്ഷവും ആരോപിച്ചിരുന്നു.

Latest News