തിരുവനന്തപുരം- സംസ്ഥാനത്ത് ഇന്ന് പുതുതായി ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗബാധ ഉണ്ടായിരുന്ന 61 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതായും ഇവര്‍ ഇന്ന് ആശുപത്രി വിടുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ച്ചയായ രണ്ടാംദിവസമാണ് സംസ്ഥാനത്ത് പുതുതായി വൈറസ് ബാധകളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത്.
ഇതുവരെ 499 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസംവരെ ചികിത്സയിലുണ്ടായിരുന്ന 95 പേരില്‍ 61 പേരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 34 ആയി. 21,724 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലും കഴിയുന്നു. ഇതുവരെ 33,010 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്
80 ൽ അധികം മലയാളികള്‍ ഇതുവരെ കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ മരണമടഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.






