Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭീമമായ തുക നഷ്ടപരിഹാരം നൽകാനില്ലാതെ ജയിലിലായ മുജീബിന് മോചനം

ജിദ്ദ- വാഹനാപകടത്തിലെ ഭീമമായ നഷ്ടപരിഹാര തുക നൽകാനാകാതെ യുവാവ് ഒന്നര വർഷത്തിലേറെയായി ജയിലിൽ കഴിയുകയായിരുന്നു കോഴിക്കോട് മുക്കം സ്വദേശി മുജീബ് റഹ്്മാൻ ജയിൽ മോചിതനായി. സാമൂഹ്യപ്രവർത്തകരുടെയും സൗദി സ്വദേശിയായ അഭിഭാഷകന്റെയും നീണ്ട പരിശ്രമത്തിനൊടുവിലാണ് മുജീബിന്റെ ജയിൽ മോചനം സാധ്യമായത്. മുജീബ് ഓടിച്ചിരുന്ന വാഹനം ആഡംബര കാറായ ആസ്റ്റൺ മാർട്ടിനിൽ ഇടിച്ചാണ് അപകടമുണ്ടായിരുന്നത്. സൗദി രാജകുടുംബാഗത്തിന്റെ കാറായിരുന്നു ആസ്റ്റൺ മാർട്ടിൻ. മുജീബ് ഓടിച്ചിരുന്ന കൊറോള കാറിന് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നില്ല. ഇതോടെ കോടതി  10,85,000 റിയാൽ (1.9 കോടി രൂപ) മുജീബ് നഷ്ടപരിഹാരമായി നൽകണമെന്ന് വിധിക്കുകയായിരുന്നു. ഭീമമായ തുക നൽകാനാകാതെ മുജീബ് ഒന്നര വർഷമായി ജയിലിലായിരുന്നു. മുജീബിന്റെ മോചനത്തിനായി നിരവധി സംഘടനകളും വ്യക്തികളും രംഗത്തെത്തി. ജിദ്ദയിലെ മലയാളി ഹിഫ്‌സുറഹ്്മാന്റെ സ്‌പോൺസറുടെ ശ്രമമാണ് ഒടുവിൽ മുജീബിന്റെ മോചനത്തിലേക്ക് വഴി തെളിയിച്ചത്. 

2016 ഫെബ്രുവരി ഒന്നിനാണ് ജിദ്ദയിലെ ഖാലിദിബിനു വലീദ് സ്ട്രീറ്റിൽ അൽബെയ്കിനു സമീപത്ത് അപകടമുണ്ടായത്.  സ്‌പോൺസറുടെ കീഴിൽ സ്വന്തമായി ചെറിയ ബിസിനസ് കണ്ടെത്തി ഉപജീവനം നടത്തി വരികയായിരുന്നു മുജീബ്. ഇതിനിടെയാണ് അപകടമുണ്ടായത്. ജിദ്ദയിലുള്ള സഹോദരൻ മുഹ്‌സിൻ പോലീസ് സ്‌റ്റേഷനുകളിലും കോടതികളിലുമൊക്കെയായി പല തവണ കയറിയിറങ്ങിയെങ്കിലും ഒരു ഫലവുമുണ്ടായിരുന്നില്ല. കോടതിയിൽ കേസ് എത്തിയിരുന്നില്ല. തുടർന്നാണ് സൗദി സ്വദേശിയായ അഭിഭാഷകൻ ഇടപെട്ടത്. ്അദ്ദേഹം കേസിന്റെ ഫയലുകൾ കോടതിയിൽ എത്തിക്കുകയും കോടതി ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു. 
പ്രായമായ മാതാപിതാക്കളും ഭാര്യയും പറക്കമുറ്റാത്ത രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു മുജീബ്. മുജീബിന്റെ പ്രയാസം അറിഞ്ഞ നാട്ടുകാർ എം.പി, എം.എൽ.എ എന്നിവരുടേയും നാട്ടിലെ മറ്റു പ്രമുഖരുടെയും സഹായത്തോടെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു.
 

Latest News