മുംബൈ- കോവിഡ് ബാധിച്ച് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ ലൈംഗികമായി അക്രമിച്ച ഡോക്ടര്‍ക്കെതിരെ കേസ്. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ 34 കാരനെതിരെ മുംബൈ അഗ്രിപാഡ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മെയ് ഒന്നിന് രാവിലെയാണ് ഗുരുതരരാവസ്ഥയിലുള്ള പുരുഷ രോഗിയോട് ഡോക്ടര്‍ ലൈംഗികാതിക്രമണം നടത്തിയത്. ഡോക്ടര്‍ക്ക് കോവിഡ് പകര്‍ന്നിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുന്നതിന് പകരം ഇപ്പോള്‍ ഹോം ക്വാറ്ന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
അതേസമയം, പ്രതിയെ പിരിച്ചുവിട്ടതായി ആശുപത്രി അറിയിച്ചു. 'ഡോക്ടർ തന്റെ ആദ്യ ദിവസത്തെ ഡ്യൂട്ടിയിലായിരുന്നു, കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ ജോയിന്‍ ചെയ്തത്. സ്വഭാവദൂഷ്യത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ പ്രോട്ടോക്കോൾ പ്രകാരം അഡ്മിനിസ്ട്രേഷൻ ഉടൻ തന്നെ പോലിസിനെ അറിയിച്ചു. ഡോക്ടറുടെ സേവനം അവസാനിപ്പിച്ചു' ആശുപത്രി വ്യക്തമാക്കി.
ആശുപത്രിയിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ), 269 (ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങൾ പടരാൻ സാധ്യതയുള്ള അശ്രദ്ധമായ പ്രവൃത്തി), 270 (ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങളുടെ അണുബാധ പടരാൻ സാധ്യതയുള്ള പ്രവർത്തനം) എന്നിവ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആശുപത്രി എച്ച്‌ആര്‍ മാനേജരാണ് തങ്ങള്‍ക്ക് പരാതി നല്‍കിയതെന്ന്തെന്ന് അഗ്രിപാഡ പോലിസ് പറഞ്ഞു