Sorry, you need to enable JavaScript to visit this website.

കൊറോണ കാലത്ത് ലോകത്തിലെ ഏറ്റവും  തിരക്കേറിയ വിമാനത്താവളം അങ്കറേജ്

ലണ്ടന്‍-അങ്കറേജ് വിമാനത്താവളം കേട്ടിട്ടില്ല അല്ലേ. വിശ്വസിച്ചോളൂ. ഈ എയര്‍പോര്‍ട്ടിന് നല്ല കാലം വന്നിരിക്കുന്നു. കൊറോണ  വൈറസ് വ്യാപനത്തെ തുടര്‍ന്ന് മിക്ക രാജ്യങ്ങളും വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിയ്ക്കുകയാണ്. യാത്രാ വിമാനങ്ങള്‍ പൂര്‍ണമായും നിര്‍ത്തി. ചരക്കുവിമാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ലണ്ടന്‍, ന്യൂയോര്‍ക്ക്, ദുബായ്, ഹോങ്കോങ് എന്നിവയായിരുന്നു ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാന താവളങ്ങള്‍.  ലോക്ഡൗണില്‍ കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞു. അലാസ്‌കയിലെ അങ്കറേജ് വിമാനത്താവളമാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം. ചരക്ക് നീക്കത്തിന്റെ ഹബ്ബായി അങ്കറേജ് മാറിയതോടെയാണ് വിമാനങ്ങളുടെ വരവ് പോക്ക് വര്‍ധിച്ചത്. യാത്രാ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ പ്രധാന വിമാനത്താവളങ്ങളില്‍ എല്ലാം വിമാനങ്ങള്‍ കൂട്ടത്തോടെ നിര്‍ത്തിയിട്ടിരിയ്ക്കുകയാണ്. ഇതോടെ വടക്കേ അമേരിക്കക്കും ഏഷ്യക്കുമിടയിലെ തന്ത്രപ്രധാനമായ വിമാനത്താവളങ്ങളിലൊന്നായ അങ്കറേജില്‍ തിരക്കേറുകയായിരുന്നു. 
 

Latest News