ചെന്നൈ- തമിഴ്‌നാടിനെ ആശങ്കയിലാക്കി ചെന്നൈയില്‍ കോവിഡ് രോഗ ബാധിതര്‍ കൂടുന്നു. പുതിയതായി 266 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. ചെന്നൈയില്‍ മാത്രം ഇന്ന് 203 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോയമ്പത്തൂര്‍, കന്യാകുമാരി, തെങ്കാശി എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചു.
ചെന്നൈയില്‍ കോയമ്പേട് മാര്‍ക്കറ്റും പ്രാര്‍ഥനാ ചടങ്ങ് നടന്ന തിരുവിഗ നഗറിലെ പള്ളിയുമാണ് പ്രധാന ഹോട്ട് സ്‌പോട്ടുകള്‍. കച്ചവടക്കാര്‍, ലോറിെ്രെഡവര്‍മാര്‍, ചുമട്ടുതൊഴിലാളികള്‍ ഉള്‍പ്പടെ കോയമ്പേടിലേത് നീണ്ട സമ്പര്‍ക്ക പട്ടികയാണ്. തിരുവിഗ നഗറില്‍ പ്രാര്‍ഥനാ ചടങ്ങില്‍ പങ്കെടുത്ത 259 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മലയാളികള്‍ ഉള്‍പ്പടെ പ്രാര്‍ഥനാ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ പാലക്കാട് സ്വദേശിക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മറ്റ് മൂന്ന് കുടുംബാംഗങ്ങളെ നിരീക്ഷണത്തിലാക്കി. വെല്ലൂര്‍, റാണിപേട്ട്, ആരക്കോണം എന്നിവടങ്ങളില്‍ 21 ബാങ്ക് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഒന്‍പത് ബ്രാഞ്ചുകള്‍ അടച്ചിട്ടു.