Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാദിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടത്തി 

റിയാദ് - റിയാദിൽ കൊല്ലം സ്വാദേശിയെ മരിച്ച നിലയിൽ കണ്ടത്തി. കൊല്ലം കുണ്ടറ കാഞ്ഞോരോട്  സ്വദേശി പനയംകോട്ട് വീട് ലൂയിസ് വർഗീസി (61 ) നെയാണ് ഇന്നലെ (ഞായർ) രാവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് കരുതുന്നു. കഴിഞ്ഞ ഇരുപത്തിനാല് വർഷമായി റിയാദിലെ ന്യൂ സനയ്യയിൽ പ്രവർത്തിക്കുന്ന അൽജസീറ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. തൊഴിലാളി വിരുദ്ധ സമീപനങ്ങൾക്കെതിരെ ഇദ്ദേഹമടക്കമുള്ള കമ്പനിയിലെ തൊഴിലാളികൾ  കഴിഞ്ഞ രണ്ട് വർഷമായി കമ്പനിയുമായി  നിയമ പോരാട്ടത്തിലായിരുന്നു. പിതാവ്: മുതിരവിള അലോഷ്യസ് ലൂയിസ്, മാതാവ് സാറാമ്മ ലൂയിസ്, ഭാര്യ ലീന വർഗീസ്. മകളുമുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.

Latest News