Sorry, you need to enable JavaScript to visit this website.

ട്രംപിന്റെ വാദങ്ങളെ പരിഹസിച്ച്  ചൈനയുടെ ആനിമേഷന്‍ വീഡിയോ 

ബെയ്ജിംഗ്-കോവിഡ് മഹാമാരിയില്‍ പ്രതിസ്ഥാനത്തു നിര്‍ത്തി തുടര്‍ച്ചയായി വിമര്‍ശന ശരങ്ങള്‍ ഉന്നയിക്കുന്ന അമേരിക്കയ്‌ക്കെതിരെ ഒന്നര മിനിറ്റിലേറെയുള്ള ആനിമേഷന്‍ വീഡിയോ ആയുധമാക്കി ചൈന. വണ്‍സ് അപോണ്‍ എ വൈറസ് എന്ന് പേരിട്ടിരിക്കുന്ന വീഡിയോ വൈറസിനോടുള്ള അമേരിക്കയുടെ സമീപനത്തെ പരിഹസിക്കുന്നതാണ്.
വണ്‍സ് അപ്പോണ്‍ എ വൈറസ് എന്ന പേരിലുള്ള വീഡിയോയില്‍ രണ്ടു കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണുള്ളത്. കോവിഡിന്റെ ഉത്ഭവത്തെ ചൊല്ലി വാഷിംഗ്ടണും ബീജിംഗും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്നതാണ് വീഡിയോ. സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയാണു യുഎസിനെ പ്രതിനിധീകരിക്കുന്നത്. മാസ്‌ക് അണിഞ്ഞ പ്രതിമയാണു ചൈനയുടെ പ്രതിനിധി.
'ഞങ്ങള്‍ ഒരു പുതിയ വൈറസിനെ കണ്ടുപിടിച്ചിരിക്കുന്നു' - ചൈന പറയുന്നു. അത് വെറുമൊരു പനിയാണ് എന്നാണ് സ്റ്റാച്യു നല്‍കുന്ന മറുപടി. ചൈനയിലുണ്ടായ വൈറസ് ബാധയുടെ ആഴം സൈനികന്‍ പറയുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ട്രംപിന്റെ പത്രസമ്മേളനത്തിലെ വാക്കുകള്‍ ആവര്‍ത്തിക്കുകയാണ് സ്റ്റാച്യു. അതേസമയം രോഗം വ്യാപനം തുടങ്ങിയതോടെ ചൈന മുന്നറിയിപ്പ് നല്‍കിയില്ലെന്നും സ്റ്റാച്യു പറയുന്നുണ്ട്.
ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവയാണ് ആനിമേറ്റഡ് വീഡിയോ പുറത്തുവിട്ടത്. അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ആരോപണആക്രമണങ്ങളെ ചെറുക്കുക കൂടിയാണ് ഈ  വീഡിയോയിലൂടെ ചൈന ലക്ഷ്യമിടുന്നതെന്നു നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 
 

Latest News