ബൊളിവിയന്‍ വ്യോമസേനാ വിമാനം  തകര്‍ന്ന് വീണ് ആറു പേര്‍ മരിച്ചു

ട്രിനിഡാഡ്- ബൊളിവിയന്‍ വ്യോമസേനാ വിമാനം തകര്‍ന്ന് ആറു പേര്‍ മരിച്ചു. ട്രിനിഡാഡിന് സമീപമുള്ള മാര്‍ഷി ഏരിയായിലായിരുന്നു അപകടം. ബീച്ച്ക്രാഫ്റ്റ് ബാരോന്‍ ബി55 ഇരട്ട എന്‍ജിന്‍ വിമാനമാണ് തകര്‍ന്നു വീണത്.വ്യോമസേന പൈലറ്റും ലഫ്റ്റനന്റും നാല് സ്പാനിഷ് പൗരന്മാരും അടക്കം ആറു പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തെ കുറിച്ച് എട്ട് ദിവസത്തിനുള്ളില്‍ സിവില്‍ ഏവിയേഷന്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
 

Latest News