പത്തനംതിട്ടയില്‍ കോവിഡ് മായുന്നു

പത്തനംതിട്ട- ജില്ല ശുഭപ്രതീക്ഷയിലേക്ക്. ഇന്നലെ വന്ന റിസല്‍ട്ടുകളെല്ലാം തന്നെ നെഗറ്റീവ്. ജില്ലയില്‍ ഒരാള്‍ മാത്രമാണ് ഇപ്പോള്‍ കോവിഡ് ചികിത്സയിലുള്ളത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ രണ്ടു പേരും ജനറല്‍ ആശുപത്രി അടൂരില്‍ ഒരാളും നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്. ഇതിരൊരാള്‍ക്കാണ് കോവിഡ് ഉള്ളത്. സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ ആരും ഐസൊലേഷനില്‍ ഇല്ല. ഇന്നലെ പുതിയതായി രണ്ടുപേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്നലെ മൂന്നു പേരെ പുതുതായി ഡിസ്ചാര്‍ജ് ചെയ്തു. രോഗബാധ പൂര്‍ണമായും ഭേദമായ 16 പേര്‍ ഉള്‍പ്പെടെ ആകെ 179 പേരെ നാളിതുവരെ ആശുപത്രി ഐസൊലേഷനില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

 

Latest News