ചൈനക്കാരന്റെ ശ്വാസകോശത്തില്‍ പാമ്പിന്‍ കുഞ്ഞുങ്ങളും വിരകളും

ബെയ്ജിങ്- പാമ്പിന്റെ പിത്താശയവും വേവിക്കാത്ത മത്സ്യങ്ങളും കഴിക്കുന്നത് പതിവാക്കിയ ചൈനക്കാരന്റെ ശ്വാസകോശത്തില്‍ ജീവനുള്ള പാമ്പുകളും വിരകളും കണ്ടെത്തി.


മാസങ്ങളായി തുടരുന്ന ശ്വാസതടസവും അതുസംബന്ധിച്ച പ്രയാസങ്ങളുമായി ഡോക്ടറെ കാണാനെത്തിയ കിഴക്കന്‍ ചൈന സ്വദേശിയായ വാങ് എന്നയാളുടെ ശ്വാസകോശത്തിലാണ് പരിശോധനയില്‍ ഇവ കണ്ടെത്തിയത്.


സാധാരണ എന്തെങ്കിലും അസുഖമാകും ശ്വാസതടസത്തിന് കാരണമെന്നാണ് വാങ് കരുതിയിരുന്നത്. വിശദമായ പരിശോധനക്ക് ശേഷം സിടി സ്‌കാന്‍ റിപ്പോര്‍ട്ട് കൂടി ലഭിച്ചപ്പോള്‍ വാങിനോടൊപ്പം ഡോക്ടര്‍മാരും ഞെട്ടി.
ശ്വാസകോശത്തില്‍ ജീവനുള്ള നിരവധി ജീവനുള്ള പാമ്പിന്‍ കുഞ്ഞുങ്ങളേയും വിരകളുമാണ് സ്‌കാനിംഗിലൂടെ കണ്ടെത്തിയത്. സ്ഥിരമായി വേവിക്കാത്തെ മാംസവിഭവങ്ങളും വൃത്തിഹീനമായ വെള്ളവും കുടിക്കുന്നവരില്‍ കാണുന്ന അണുബാധയാണ് വാങിനും സംഭവിച്ചതെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.


പാരഗോണിമിയാസിസ് എന്ന ഈ രോഗാവസ്ഥയ്ക്ക് പ്രധാനകാരണം വേവിക്കാതെ കഴിക്കുന്ന കടല്‍വിഭവങ്ങളാണ്. സ്ഥിരമായി ജീവനുള്ള ഒച്ചുകളെയും പാമ്പുകളെയും കഴിച്ചിരുന്നയാളായിരുന്നു വാങ്. സിടി സ്‌കാന്‍ റിപ്പോര്‍ട്ട് കണ്ടതോടെ തന്നെ ഇയാളുടെ ഭക്ഷണരീതികളെക്കുറിച്ച് ഡോക്ടര്‍മാര്‍ ചോദിച്ചറിഞ്ഞിരുന്നു. പച്ചയായി കഴിച്ച വിഭവങ്ങളില്‍ അടങ്ങിയിരിക്കുന്ന വിരകളുടെ മുട്ടകളാണ് അണുബാധയ്ക്ക് കാരണമായതെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ചൈനയിലെ പല മാര്‍ക്കറ്റുകളിലും വേവിക്കാത്ത കടല്‍വിഭവങ്ങള്‍ക്കും പാമ്പ് പോലുള്ളവയുടെ മാംസത്തിനും നിരവധി ആവശ്യക്കാരാണുള്ളത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പല മാര്‍ക്കറ്റുകളിലും ഇത്തരത്തിലുള്ള കടല്‍വിഭവങ്ങളുടെ വില്‍പന നിര്‍ത്തിവെച്ചിട്ടുണ്ട്.

 

Latest News