Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തബ്‌ലീഗുകാര്‍ രോഗം മറച്ചുവെച്ചത് കുറ്റകൃത്യമെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ- കോവിഡ് വ്യാപിച്ചതിന്റെ ഉത്തരവാദിത്തം തബ്‌ലീഗ് ജമാഅത്തിനാണെന്ന ആരോപണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

വൈറസ് ബാധിക്കുക കുറ്റമല്ലെങ്കിലും അത് മറച്ചുവെക്കുന്നത് ഉറപ്പായും കുറ്റകൃത്യമാണെന്ന് അദ്ദേഹം പറഞ്ഞു. തബ് ലീഗ് ജമാഅത്തിന്റെ പങ്ക് തീര്‍ത്തും അപലപനീയമാണെന്ന് ടി.വി ന്യൂസ് ചാനല്‍ പരിപാടിയില്‍ യോഗി പറഞ്ഞു. തബ്‌ലീഗുകാര്‍ക്ക് രോഗം ബാധിച്ചതല്ല കുറ്റുമെന്നും പകരുന്ന രോഗം മറച്ചുവെച്ചതാണ് അവരുമായി ബന്ധപ്പെട്ടവര്‍ ചെയ്ത കുറ്റകൃത്യമെന്നും അദ്ദേഹം വിശദീകരിച്ചു.

ഉത്തര്‍പ്രദേശിലും മറ്റു സ്ഥലങ്ങളിലും കൊറോണ വൈറസ് വ്യാപിക്കുന്നത് നാം കണ്ടു. തബ് ലീഗ് ജമാഅത്താണ് അതിനു പിന്നില്‍. അവര്‍ രോഗം മറച്ചുവെക്കാതിരിക്കുകയും പുറത്തിറങ്ങാതിരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ കൊറോണ വൈറസ് വ്യാപനം വിലയൊരളവില്‍ തടയാമായിരുന്നു-അദ്ദേഹം പറഞ്ഞു.

മാര്‍ച്ചില്‍ ദല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍നിന്ന് കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നിരുന്നു. ഇതു ചൂണ്ടിക്കാട്ടി സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ മുസ്‌ലിം വിദ്വേഷം പ്രചരിപ്പിച്ചുവരികയാണ്.

 

Latest News