Sorry, you need to enable JavaScript to visit this website.

കോവിഡ് പോരാളികൾക്ക് ആദരമർപ്പിച്ച് സൈന്യത്തിന്റെ പുഷ്പവൃഷ്ടി

ന്യൂദൽഹി- കോവിഡ് വ്യാപനത്തിനെതിരെ പൊരുതുന്നവർക്ക് സൈനികവിഭാഗങ്ങൾ ആദരമർപ്പിച്ചു. ദൽഹിയിലെ പോലീസ് സ്മാരകത്തിൽ സേനാമേധാവികൾ പുഷ്പചക്രം സമർപ്പിച്ച് സല്യൂട്ട് നൽകി. രാജ്പഥിലൂടെ താഴ്ന്നുപറന്ന സൈനിക ഹെലികോപ്റ്ററുകൾ ഇവിടെ പുഷ്പവൃഷ്ടി നടത്തി. കോവിഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് നന്ദി അറിയിക്കുന്നതിനും ജനങ്ങളുടെ ആത്മവിശ്വാസം വളർത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. ശ്രീനഗർ മുതൽ കന്യാകുമാരി വരെയും അസമിലെ ദിബ്രഗുഡ് മുതൽ ഗുജറാത്തിലെ കച്ച് വരെയും യുദ്ധവിമാനങ്ങൾ ആകാശപരേഡ് നടത്തി.  വെള്ളിയാഴ്ചയാണ് സൈനികപരേഡ് സംബന്ധിച്ച പ്രഖ്യാപനം ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത് പ്രഖ്യാപിച്ചത്. 

Latest News