ഹോട്ട്‌സപോട്ടുകൾക്ക് പള്ളികളുടെ പേരിട്ട് യു.പി സർക്കാറിന്റെ വർഗീയത

ലഖ്‌നൗ- കോവിഡ് വ്യാപനത്തിന് മത പരിവേഷം നൽകാനും മുസ്്‌ലിംകളുടെ മേൽ കെട്ടിവെക്കാനും വീണ്ടും യു.പി സർക്കാറിന്റെ നീക്കം. യു.പിയിലെ പതിനെട്ട് ഹോട്ടസ്‌പോട്ടുകളിലും എട്ടിനും മുസ്്‌ലിം പള്ളികളുടെ പേരിട്ടാണ് യോഗി ആദിത്യനാഥിന്റെ വർഗീയ ചേരിതിരിവിനുള്ള ശ്രമം നടക്കുന്നത്. വസീർഗഞ്ച് പോലീസ് സ്‌റ്റേഷന് കീഴിലെ മസ്ജിദ് അൽ ജാൻ, മുഹമ്മദ് മസ്ജിദ്, കൈസർബാഗ് പോലീസ് സ്‌റ്റേഷന് കീഴിലെ ഫൂൽഭാഗ് മസ്്, നാസർബാഗ് മസ്ജിദ്, ശഹാദത്ത് ഗഞ്ച് പോലീസ് സ്‌റ്റേഷന് കീഴിലെ മുഹമ്മദിയ മസ്ജിദ്, തൽകോത്ര  പോലീസ് സ്‌റ്റേഷന് കീഴിലെ പീർ മക്ക മസ്ജിദ്, ഗുദാംബ സ്റ്റേഷന് കീഴിലെ രജൗലി മസ്ജിദ് എന്നിവയുടെ പേരുകളാണ് ഹോട്ട്‌സ്‌പോട്ടുകൾക്ക് നൽകിയത്. മുസ്്‌ലിം സമുദായത്തെ ലക്ഷ്യമിട്ട് വർഗീയ ചേരിതിരിവുണ്ടാക്കാനാണ് സർക്കാർ നീക്കമെന്ന് കോൺഗ്രസ് നേതാവ് അജയ് കുമാർ ലല്ലു പ്രതികരിച്ചു. കോവിഡിന് എതിരായ പ്രവർത്തനം സർക്കാർ നടത്തുന്നില്ല. അതിന് പകരം ഇത്തരം നീക്കമാണ് സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും കോൺഗ്രസ് വ്യക്തമാക്കി. 

Latest News