ന്യൂദൽഹി- ദൽഹിയടക്കം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഈ മാസം ആറു വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പഞ്ചാബ്, ദൽഹി, ഹരിയാന, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്റെ തെക്കുഭാഗം, പടിഞ്ഞാറൻ യു.പി എന്നിവടങ്ങളിലാണ് മഴ പെയ്യുമെന്ന് പ്രവചനം. ചില ഭാഗങ്ങളിൽ കൊടുങ്കാറ്റിനും സാധ്യതയുണ്ട്. ഈ നാലു ദിവസങ്ങളിൽ താപനില ക്രമാതീതമായി താഴും. നിലവിൽ 35 ഡിഗ്രി സെൽഷ്യസാണ് ദൽഹിയിലെ താപനില.






