റിയാദ്- ദമാമിലെ അതീര്‍ സ്ട്രീറ്റില്‍ നേരത്തെ പ്രഖ്യാപിച്ച സമ്പൂര്‍ണ അടച്ചിടല്‍ പിന്‍വലിച്ചു. ഇവിടെയുള്ളവര്‍ക്ക് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചുവരെ പുറത്തിറങ്ങാവുന്നതാണ്. എന്നാല്‍ ദമാമിലെ സെകന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലേക്ക് ഇന്ന് (ഞായര്‍) മുതല്‍ അടുത്ത അറിയിപ്പ് വരെ ആര്‍ക്കും പോകാനോ അവിടെയുള്ളവര്‍ക്ക് പുറത്ത് പോകാനോ അനുവാദമുണ്ടായിരിക്കില്ല. ചരക്ക് നീക്കത്തിന് തടസ്സമുണ്ടാകില്ല. എന്നാല്‍ പ്രധാനപ്പെട്ട ഫാക്ടറികളില്‍ മൊത്തം തൊഴിലാളികളുടെ മൂന്നിലൊന്ന് പേര്‍ക്ക് ജോലിയെടുക്കാം. മാനേജര്‍മാര്‍, എഞ്ചിനീയര്‍മാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് അവിടേക്ക് പ്രവേശിക്കാമെങ്കിലും പുറത്ത് പോകാന്‍ സാധിക്കില്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.