ന്യൂദൽഹി- ലോക്പാൽ അംഗം ജസ്റ്റിസ് എ.കെ ത്രിപാഠി(62) കോവിഡ് ബാധിച്ച് മരിച്ചു. എയിംസിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം രണ്ടിനാണ് ത്രിപാഠിയെ എയിംസിൽ പ്രവേശിപ്പിച്ചത്. ത്രിപാഠിയുടെ മകൾക്കും പാചകക്കാരനും കോവിഡ് ബാധിച്ചിരുന്നെങ്കിലും ഇരുവരുടെയും അസുഖം ഭേദമായി. ഛത്തീസ്ഗഡ് ഹൈക്കോടതി മുൻ ചീഫ ജസ്റ്റിസായിരുന്നു ത്രിപാഠി. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായം തേടിയെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകിട്ട് 8.45നാണ് മരണം സംഭവിച്ചത്.