Sorry, you need to enable JavaScript to visit this website.

കർഫ്യൂ പെർമിറ്റ് ദുരുപയോഗിച്ചാൽ ശിക്ഷ

റിയാദ് - കർഫ്യൂ സമയത്ത് സഞ്ചരിക്കുന്നതിനുള്ള പെർമിറ്റ് ദുരുപയോഗിച്ചാൽ കർഫ്യൂ ലംഘനത്തിനുള്ള ശിക്ഷകൾ ലഭിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. എന്ത് ആവശ്യത്തിനു വേണ്ടിയാണോ അനുവദിച്ചതെങ്കിൽ അതല്ലാത്ത കാര്യങ്ങൾക്ക് പെർമിറ്റ് ഉപയോഗിക്കുന്നത് നിയമ ലംഘനമാണ്. വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനുള്ള പെർമിറ്റ് ആണ് അനുവദിക്കുന്നത്. 
ഇത് മറ്റു ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യാൻ പാടില്ല. എല്ലാവരുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തി നിർദേശങ്ങൾ അനിവാര്യമായും പാലിക്കണമെന്നും പൊതുസുരക്ഷാ വകുപ്പ് എല്ലാവരോടും ആവശ്യപ്പെട്ടു. കർഫ്യൂ ലംഘിക്കുന്നവർക്ക് ആദ്യ തവണ 10,000 റിയാൽ പിഴയാണ് ലഭിക്കുക. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തും. മൂന്നാമതും നിയമ ലംഘനം നടത്തി കുടുങ്ങുന്നവർക്ക് 20 ദിവസത്തിൽ കവിയാത്ത തടവ് ശിക്ഷ ലഭിക്കും. 
 

Latest News