ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക്; കേരളത്തില്‍ മദ്യശാലകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കില്ല

തിരുവനന്തപുരം- ലോക്ക്ഡൗണ്‍ മൂന്നാംഘട്ടം ആരംഭിക്കുന്ന മെയ് നാലു മുതല്‍ ബാര്‍ബര്‍ഷോപ്പുകള്‍,ബ്യൂട്ടിപാര്‍ലറുകള്‍,മദ്യശാലകളും തുറക്കില്ലെന്ന് മുഖ്യമന്ത്രി.. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ആരോഗ്യവകുപ്പ് ചീഫ് സെക്രട്ടറിമാരുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. 

അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ബിവറേജസുകള്‍ അടച്ചിടാന്‍തന്നെയാണ് തീരുമാനം. 

നേരത്തേ രണ്ടുഘട്ടങ്ങളിലായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം മെയ് 17 വരെ നീട്ടിയിരുന്നു. ഇതിന്റെ ഭാഗമായി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ ഗ്രീന്‍, ഓറഞ്ചു സോണുകളില്‍ മദ്യക്കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പരിഗണിച്ച് കേരളം ഇക്കാര്യം വേണ്ടെന്നുവയ്ക്കുകയായിരുന്നു.

Latest News