Sorry, you need to enable JavaScript to visit this website.

സി.ആർ.പി.എഫിലെ 112 സൈനികർക്ക് കോവിഡ്

ന്യൂദൽഹി- ദൽഹി സി.ആർ.പി.എഫ് ബറ്റാലിയനിലെ 122 സൈനികർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടാഴ്ചക്കിടെയാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. നൂറു പേരുടെ പരിശോധന ഫലം വരാനുണ്ട്. അർധസൈനിക വിഭാഗത്തിലെ 31-ാം ബറ്റാലിയനിലെ സൈനികർക്കാണ് രോഗം. കുറച്ചു ദിവസങ്ങളായി സൈനികർക്ക് വൻ തോതിൽ രോഗം സ്ഥിരീകരിക്കുന്നുണ്ട്. ദൽഹിയിലെ സഫ്ദർജംങ് ആശുപത്രിയിൽ 55 വയസുള്ള സൈനികർ ഈയാഴ്ച മരിച്ചിരുന്നു. ഈ ബറ്റാലിയനിലെ 12 സൈനികർക്ക് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു.
 

Latest News