വാഷിംഗ്ടൺ- കോവിഡ് 19 രോഗികൾക്ക് അടിയന്തര ഘട്ടത്തിൽ, പരീക്ഷണ ഘട്ടത്തിലുള്ള മരുന്ന് നൽകാൻ അമേരിക്കയിൽ അനുമതി. റെംഡെസിവർ എന്ന മരുന്ന് നൽകാനാണ് അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസേ്ട്രഷൻ അനുമതി നൽകിയത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ തലവൻ സ്റ്റീഫൻ ഹാഹിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. റെംഡെസിവർ എന്ന മരുന്ന് കോവിഡ് 19 രോഗികളിൽ ഫലപ്രദമാകുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. മരുന്ന് ഉപയോഗിക്കാൻ അനുമതി കിട്ടിയത് കോവിഡ് 19 നെതിരായ പോരാട്ടത്തിൽ വളരെ പ്രധാനപ്പെട്ടതാണെന്ന് ട്രംപ് പറഞ്ഞു. വൈറസിന്റെ വ്യാപനം തടയുന്നതിൽ ഈ മരുന്ന് ഫലപ്രദമാണെന്ന് നേരത്തെ അമേരിക്കൻ ഇൻഫക്ഷ്യസ് ഡീസസസ് തലവൻ ആന്റോണി ഫൗസി വ്യക്തമാക്കിയിരുന്നു.
ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള 75 ആശുപത്രികളിലെ 1000 രോഗികൾക്ക് നേരത്തെ മരുന്നു നൽകിയിരുന്നു. ഇതിൽ 31 ശതമനം പേർക്കും അസുഖം പെട്ടെന്ന് ഭേദമായി. രോഗം പൂർണമായി മാറാൻ വേണ്ടി വരുന്ന ശരാശരി സമയത്തിലും ഈ മരുന്ന് ഉപയോഗിച്ചവരിൽ കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്ന് ഉപയോഗിച്ചവരിൽ മരണ നിരക്ക് എട്ട് ശതമാനമായിരുന്നു. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള 75 ആശുപത്രികളിലെ 1000 രോഗികൾക്കാണ് മരുന്ന് നൽകിയത്. ഈ മരുന്ന് നൽകിയ 31 ശതമാനം പേർക്കും രോഗം വേഗം ഭേദമായെന്നാണ് കണ്ടെത്തിയത്. രോഗം പൂർണമായി മാറാൻ വേണ്ടി വരുന്ന ശരാശരി സമയത്തിലും ഈ മരുന്ന് ഉപയോഗിച്ചവരിൽ കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.