Sorry, you need to enable JavaScript to visit this website.

വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാന്റെ വെടിവെപ്പ്; പരിക്കേറ്റ സൈനികർ മരിച്ചു

ശ്രീനഗർ- ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ രണ്ടു സൈനികർ മരിച്ചു. ബാരാമുള്ളയിലെ രാംപുരിൽ വെള്ളിയാഴ്ച വൈകിട്ടാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റ സൈനികരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാക്കിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യൻ സൈന്യം ഉടൻ തിരിച്ചടിയും നൽകി. ഏപ്രിൽ 29നും ഈ മേഖലയിൽ പാക്കിസ്ഥാൻ കരാർ ലംഘിച്ച് വെടിവെപ്പ് നടത്തിയിരുന്നു.

Latest News