പനി ബാധിച്ച് മദീനയിൽ മലയാളി മരിച്ചു

മദീന- പനി ബാധിച്ച് മദീനയിൽ മലയാളി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് അബൂബക്കർ ഹാജിയുടെ മകൻ ഹംസ അരീക്കത്താണ് മരിച്ചത്. ഏറെക്കാലം ജിദ്ദയിൽ അല്‌ബൈക്കിലായിരുന്നുുഏതാനും വർഷം മുമ്പാണ് മദീനയിലേക്ക് മാറിയത്. അൽബൈക്ക് മദീന ഏരിയ മാനേജറായിരുന്നു. 42 വർഷം അൽബൈക്കിൽ ജോലി ചെയ്തു. അൽബൈക്ക് സ്ഥാപിച്ചത് മുതൽ ഈ കമ്പനിക്കൊപ്പം ജോലി ചെയ്തു. മൃതദേഹം മദീനയിൽ മറവു ചെയ്യും.
ഭാര്യമാർ: സുനീറ, സുഹ്്‌റ. മക്കൾ: അൻവർ അലി, അബ്ദുൽ സൽമാൻ, റൂബിയാത്ത്, അബ്ദൽ മനാഫ്, ഹിദ, ഹിശാം, യസാൻ. മരുമക്കൾ: ഷംന, ഷബീബ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുൽ അസീസ്, ഉബൈദ്, സലാം, ശരീഫ്, അലി, സൈനബ, സലീന.
 

Latest News