Sorry, you need to enable JavaScript to visit this website.

പഴത്തിനായി തിക്കുംതിരക്കും; വിശദീകരണവുമായി ജില്ലാ കലക്ടര്‍-video

അലഹാബാദ്- ഉത്തര്‍പ്രദേശിലെ അലഹബാദില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ ഒരു പഴം കിട്ടാന്‍ തിക്കുംതിരക്കും കൂട്ടൂന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് വിശദീകരണവുമായി ജല്ലാ കലക്ടര്‍.

ഇത് കോവിഡ് രോഗികള്‍ക്കായുള്ള ക്വാറന്റൈന്‍ കേന്ദ്രമല്ലെന്നും മധ്യപ്രദേശുകാരായ തൊഴിലാളികള്‍ യാത്രാമധ്യേ വിശ്രമിച്ച സി.എ.വി കോളേജാണെന്നും ജില്ലാ കലക്ടര്‍ വിശദീകരണ കുറിപ്പില്‍ പറയുന്നു.
വാഴപ്പഴം വിതരണം ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ തിരക്ക് തുടങ്ങിയെന്നും ഉടന്‍ നിര്‍ത്തിവെച്ചുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് എല്ലാവരും ബസുകളില്‍ ഇരുന്ന് കഴിഞ്ഞ ശേഷമാണ് ആളുകള്‍ക്ക് നല്‍കിയെന്നും ജില്ലാ കലക്ടര്‍ ട്വീറ്റ് ചെയ്തു.

 

Tags

Latest News