റിയാദ്- സൗദി രാജകുടുംബത്തില്‍ 20ല്‍ താഴെ പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് പോലെ 150 പേര്‍ രോഗബാധിതരല്ലെന്നും മുന്‍രഹസ്യാന്വേഷണ വിഭാഗം മേധാവി തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ അറിയിച്ചു.
രാജകുടുംബത്തിന്റെ ചികിത്സക്ക് മാത്രമായി കിംഗ് ഫൈസല്‍ സ്‌പെഷ്യലൈസ്ഡ് ആശുപത്രി ഒഴിച്ചിട്ടിരിക്കുകയാണെന്ന വാദവും അദ്ദേഹം തള്ളി. ഈ ആശുപത്രിയില്‍ സൗദികളെയും വിദേശികളെയും ചികിത്സിക്കുന്നുണ്ട്. വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് എന്ന് പറഞ്ഞ് പത്രം റിപ്പോര്‍ട്ട് ചെയ്തത് തെറ്റാണ്.
സത്യമറിയാതെ ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത്. കോവിഡ് ഭീതി ഒഴിയുന്നുണ്ടെന്ന സന്തോഷ സൂചനയാണ് മക്കയിലും ഏതാനും പ്രദേശങ്ങളിലുമൊഴികെ കര്‍ഫ്യൂ ഭാഗികമായി പിന്‍വലിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.






