ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1755 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 77 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 35365 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 9064 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 1152 പേര്‍ മരണത്തിന് കീഴടങ്ങി. 25,148 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്.
രാജ്യത്ത് കോവിഡ് പ്രതിസന്ധി ഏറ്റവുമധികം രൂക്ഷമായ മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 10498 ആയി. 459 മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27 പേര്‍ക്കാണ് കോവിഡ് മൂലം ജീവഹാനി സംഭവിച്ചത്. ഗുജറാത്തില്‍ ഇതുവരെ 4395 പേര്‍ക്ക് രോഗം ബാധിച്ചു. 214 പേര്‍ മരണപ്പെട്ടു. മൂന്നാം സ്ഥാനത്തുള്ള ദല്‍ഹിയില്‍ ഇതുവരെ 3515 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 59 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.






