Sorry, you need to enable JavaScript to visit this website.

ഇന്ത്യ അമേരിക്കയിലേയ്ക്ക്  50 മില്യണ്‍ ഗുളികകള്‍ കയറ്റി അയച്ചു   

ന്യൂദല്‍ഹി- അമേരിക്കയിലേയ്ക്ക് 50 മില്യണ്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതി ചെയ്ത് ഇന്ത്യ.അമേരിക്ക അഭ്യര്‍ഥന ചെയ്തതിനെ തുടര്‍ന്നാണ് ഇന്ത്യ മരുന്ന് കയറ്റുമതി ചെയ്തത്.
യുഎസ് ഫുഡ് ആന്‍ഡ് മെഡിസിന്‍ ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, യൂറോപ്യന്‍ യൂണിയന്‍ ജഡ്രഗ് റെഗുലേറ്റര്‍, കനേഡിയന്‍ ആരോഗ്യവകുപ്പ് എന്നിവ ഹൈഡ്രോക്‌സിന്‍ ഉപയോഗിക്കുന്നതിനെതിരെ പാര്‍ശ്വഫലങ്ങള്‍ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ ഇതൊന്നും അമേരിക്കയില്‍  മരുന്ന് ഇറുക്കുമതി ചെയ്യുന്നത് തടയുന്നതിന് കാരണമായിട്ടില്ല. കോവിഡ് 19 ചികിത്സയ്ക്ക് മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ഉപയോഗിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ക്ക് ഇടയാക്കിയേക്കാം എന്ന് യുഎസ് റെഗുലേറ്റര്‍മാരും മുന്നറിയിപ്പ് നല്‍കിയിരുന്നു.
'യുഎസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിപണിയില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന് ഉയര്‍ന്ന ഡിമാന്‍ഡുണ്ട്.' ഇന്ത്യന്‍ ഡ്രഗ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് വിരാഞ്ചി ഷാ പറഞ്ഞു. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഫോര്‍മുലേഷനുകള്‍ നിര്‍മ്മിക്കുന്നതിന് ഗുജറാത്തില്‍ 68 പുതിയ ലൈസന്‍സുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഗുജറാത്തിലെ ഫുഡ് ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ എച്ച്.ജി കോഷിയ പറഞ്ഞു.
ടെവ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ്, ഐപിസിഎ ലബോറട്ടറീസ്, കാഡില ഹെല്‍ത്ത് കെയര്‍ എന്നിവയാണ് ഇന്ത്യയിലെ പ്രമുഖ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വിതരണക്കാര്‍ .ഉല്‍പാദനം പ്രതിമാസം പത്തിരട്ടിയായി ഉയര്‍ത്തുകയാണെന്ന് കാഡില ഹെല്‍ത്ത് കെയര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
 

Latest News