Sorry, you need to enable JavaScript to visit this website.

സ്വത്ത് തര്‍ക്കം; ആറ് കുടുംബാംഗങ്ങളെ യുവാവ്  വെട്ടിക്കൊലപ്പെടുത്തി 

ലഖ്‌നോ- സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറ് കുടുംബാംഗങ്ങളെ യുവാവ് വെട്ടിക്കൊന്നു.  മാതാപിതാക്കള്‍, മൂത്ത സഹോദരന്‍, സഹോദരന്റെ ഭാര്യ, അവരുടെ മകന്‍, മകള്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. അമര്‍(60), രംസഖി(55), അരുണ്‍(40), രാംദുലാരി(35), സൗരഭ്(7), സരിക(2) എന്നിവരാണ് കൊല്ലപ്പെട്ടത്. ലഖ്‌നൗവില്‍ നിന്ന് 200 കിലോ മീറ്റര്‍ അകലെ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിനു ശേഷം പ്രതി അജയ് സിങ്(26) പോലീസില്‍ കീഴടങ്ങുകയായിരുന്നു.
 

Latest News