പഞ്ചാബില്‍ തീര്‍ഥാടനം കഴിഞ്ഞെത്തിയ 76 പേര്‍ക്ക് കോവിഡ്

അമൃത്‌സര്‍- മഹാരാഷ്ട്രയിലെ തീര്‍ഥാടന കേന്ദ്രം സന്ദര്‍ശിച്ച് പഞ്ചാബില്‍ മടങ്ങിയെത്തിയ 300 തീര്‍ഥാടകരില്‍ 76 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നന്ദേഡിലെ ഹസൂര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ച് മടങ്ങിയെത്തിയ അമൃത്‌സര്‍ സ്വദേശികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പഞ്ചാബ് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഓം പ്രകാശ് സോണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നന്ദേഡില്‍നിന്ന് മടങ്ങിയെത്തിയ എട്ട് സിഖ് തീര്‍ഥാടകരില്‍ തിങ്കളാഴ്ച വൈറസ് ബാധ സ്ഥീരീകരിച്ചിരുന്നു. തുടര്‍ന്ന് ഗുരദ്വാരയില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീര്‍ഥാടനം കഴിഞ്ഞ് തിരിച്ചെത്തിയ 300 പേരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്.
ഇത്രയുമധികം പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത് ഞെട്ടിച്ചിരിക്കുകയാണെന്ന് മന്ത്രി ഓംപ്രകാശ് സോണി പറഞ്ഞു.

 

Latest News