തിരുവനന്തപുരം- ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് പൊതുഗതാഗതം ഉടന്‍ ഉണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കേന്ദ്ര നിര്‍ദേശങ്ങള്‍ പരിശോധിച്ചാണ് സംസ്ഥാനം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ച്ചയായ 21 ദിവസം ഒരു ജില്ലയില്‍ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ അത് ഗ്രീന്‍ സോണാകും എന്നാണ് കേന്ദ്ര മാനദണ്ഡം. ഇതിന് അനുസരിച്ചാണ് നിയന്ത്രണങ്ങളില്‍ മാറ്റം കൊണ്ടുവരുന്നത്.
‘കേന്ദ്രം അവരുടെ മാനദണ്ഡപ്രകാരമാണ് സോണുകൾ തീരുമാനിക്കത്. സംസ്ഥാന സർക്കാർ ഒരുപടി കൂടി മുന്നോട്ട് പോയി പ്രൈമറി, സെക്കണ്ടറി കോണ്ടാക്ടുകൾ കൂടി നോക്കും. ഇളവുകൾ സംബന്ധിച്ച് കേന്ദ്രം മാർഗരേഖ പുറപ്പെടുവിക്കും’-ടോം ജോസ് പറഞ്ഞു.
കേന്ദ്രം നിര്‍ദ്ദേശിക്കുന്ന രീതിയിലുള്ള നിയന്ത്രണങ്ങളായിരിക്കും സംസ്ഥാനത്ത് മേയ് നാലു മുതല്‍ നടപ്പാക്കുക. ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ ഡിജിപി ലോക്നാഥ് ബഹ്റ നാളെ പ്രഖ്യാപിക്കും.






