കോഴിക്കോട്-ചെറുകുളത്തൂര്‍ പരിയങ്ങാട് മാവോയിസ്റ്റുകളുണ്ടെന്ന സംശയത്തെ തുടര്‍ന്ന് എന്‍ഐഎയുടെ റെയ്ഡ്. കൊച്ചി യൂനിറ്റിന്റെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. രണ്ട് പേരെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായും വിവരമുണ്ട്. പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലന്‍ ഷുഹൈബ്,താഹ ഫസല്‍ എന്നിവരുമായി ബന്ധമുള്ളവരാണ് കസ്റ്റഡിയിലായതെന്നാണ് സൂചന.
കൂടാതെ മലപ്പുറം പാണ്ടിക്കാട് സ്വദേശിയും വയനാട്ടില്‍ പോലിസ് വെടിവെപ്പില്‍ മരിക്കുകയും ചെയ്ത സി.പി ജലീലിന്റെ വസതിയിലും എന്‍ഐഎ പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് പന്തീരങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ മറ്റൊരു പ്രതി സി.പി ഉസ്മാന് വേണ്ടി പോലിസ് അന്വേഷണം തുടരുകയാണ്.