റിയാദ്- വെള്ളിയാഴ്ച മുതല്‍ വീടുകളില്‍ കയറി കോവിഡ് ടെസ്റ്റ് നടത്തുമെന്ന വാര്‍ത്ത ശരിയല്ലെന്ന് ആരോഗ്യമന്ത്രാലയം വക്താവ് അറിയിച്ചു.
ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമാണെന്നും ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമേ വിശ്വസിക്കാവൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഫീല്‍ഡ് ടെസ്റ്റുകള്‍ ഇപ്പോഴും തുടരുന്നുണ്ട്. രോഗ ഭീഷണിയുള്ള പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. പ്രത്യേക സ്ഥലങ്ങളിലേക്ക് ആളുകളെ വിളിച്ചുവരുത്തിയും മറ്റും വ്യവസ്ഥാപിത രീതിയിലാണ് ടെസ്റ്റ് തുടരുന്നത്.
സൗദിയില്‍ രോഗം ബാധിച്ചവരില്‍ ഒരു വയസ്സിന് താഴെയുള്ളവരും 100 വയസ്സിന് മുകളിലുള്ളവരും ഉണ്ട്. കോവിഡ് ബാധക്ക് പ്രായപരിധിയില്ല.
അതേസമയം, രാജ്യത്തെ രോഗബാധിതരില്‍ പകുതിയും 20 നും 40നും ഇടയില്‍ പ്രായമുള്ളവരാണ്.
രോഗവ്യാപനത്തിന്റെ തോത് ഇതുവരെ കുറഞ്ഞിട്ടില്ല. കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ മാത്രമേ വ്യാപനം നിയന്ത്രിക്കാനാവൂ- അ്‌ദ്ദേഹം പറഞ്ഞു.
فيديو | متحدث #الصحة: الفرق الطبية لن تذهب إلى المنازل بشكل مباشر ومفاجئ لإجراء الفحوصات على المواطنين.. وماسيتم سيكون بشكل منظم في أماكن مخصصة ومواعيد محددة #الإخبارية pic.twitter.com/HyveNXNTBX
— قناة الإخبارية (@alekhbariyatv) April 30, 2020